രാജസ്ഥാനിൽ പശുസംരക്ഷണത്തിന് മൂന്നുവർഷത്തിനിടെ ചെലവാക്കിയത് 1500 കോടി
text_fieldsജയ്പുർ: രാജസ്ഥാനിൽ മൂന്നുവർഷത്തിനിടെ പശുസംരക്ഷണതിന് 1500കോടി ചെലവാക്കിയതായി സംസ്ഥാന നഗര വികസനകാര്യ മന്ത്രി ശാന്തി ധരിവാൾ. സ്റ്റാമ്പ് ഡ്യൂട്ടി, മദ്യവിൽപ്പനയിൽനിന്ന് ലഭിക്കുന്ന നികുതി വരുമാനം തുടങ്ങിയവയാണ് പശു സംരക്ഷണത്തിനായി നീക്കിവെച്ചതെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിൽ ബി.ജെ.പി നേതാവ് ധരം നാരായണിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സ്റ്റാമ്പ് ഡ്യൂട്ടി വരുമാനമായി സംസ്ഥാനത്തിന് 2015-16 മുതൽ 2020-21 വരെ 1242.56 കോടി ലഭിച്ചു. മദ്യവിൽപ്പനയിലൂടെ 1017.08 കോടി നികുതി വരുമാനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
2259.64 കോടിയാണ് മൊത്തം വരുമാനം. പശുതൊഴുത്ത് നിർമിക്കാൻ 1500.46 കോടി, പശുതൊഴുത്ത് നവീകരണത്തിനായി 3.44 കോടി, ബയോഗ്യാസ് പദ്ധതിക്കായി 20 ലക്ഷം, നന്ദിശാല പദ്ധതിക്കായി 7.20 കോടി എന്നിവ ചെലവാക്കിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.