കൊച്ചുമകന് കോവിഡ് പകരുമെന്ന ഭയം; വയോധിക ദമ്പതികൾ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കിയ നിലയിൽ
text_fieldsജയ്പുർ: കൊച്ചുമകന് കോവിഡ് പകരുമെന്ന ഭയത്തിൽ രോഗബാധിതരായ വയോധിക ദമ്പതികൾ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കിയ നിലയിൽ. രാജസ്ഥാനിലെ പുേരാഹിത് കി ടപ്രി പ്രദേശത്താണ് സംഭവം.
75കാരനായ ഹീരാലാൽ ബൈർവയും 70കാരിയായ ശാന്തിഭായ്യും കൊച്ചുമകനും മരുമകൾക്കുമൊപ്പമായിരുന്നു താമസം. എട്ടുവർഷം മുമ്പ് ഇരുവരുടെയും മകൻ മരിക്കുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ 29ന് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു ഇരുവരും. കൊച്ചുമകനായ 18കാരനും മറ്റു ബന്ധുക്കൾക്കും ദമ്പതികളുടെ അടുത്തുനിന്ന് രോഗം പകരുമെന്ന ഭയമുണ്ടായിരുന്നു. ഇതോടെ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് റെയിൽവേ കോളനി പൊലീസ് പറയുന്നു.
ഞായറാഴ്ച അതിരാവിലെ ദമ്പതികൾ വീടുവിട്ടിറങ്ങി റെയിൽവേ ട്രാക്കിന് മുകളിലെ ചമ്പൽ േമൽപ്പാലത്തിലെത്തി. ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ ഇരുവരും പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസുകാരനായ രമേശ് ചന്ദ് ശർമ പറഞ്ഞു.
സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇരുവരുടെയും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ദമ്പതികളുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുമെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ കഴിഞ്ഞദിവസം 18,000ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 159 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.