ഉത്തരാഖണ്ഡിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി; സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കോൺഗ്രസിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഡെറാഡൂൺ സന്ദർശനത്തിന് തൊട്ടുമുമ്പ് ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയേകി പാർട്ടി വർക്കിങ് പ്രസിഡന്‍റ് ആനന്ദ് റാം ചൗഹാൻ കോൺഗ്രസിൽ ചേർന്നു.
ഡൽഹിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഞായറാഴ്ച അദ്ദേഹം കോൺഗ്രസിൽ അംഗത്വമെടുത്തത്.
സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളിൽ തന്നെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആനന്ദ് രാജിവെച്ചത്. ഗർവാൾ, കുമയൂൺ, തെരായ് മേഖലകളിൽ എ.എ.പിക്ക് മൂന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്‍റുമാരുണ്ട്. ഗർവാൾ മേഖലയുടെ ചുമതലയുള്ള സംസ്ഥാന വർക്കിങ് പ്രസിഡന്‍റായിരുന്നു ആനന്ദ്. 2018ൽ പൊലീസ് സേനയിൽ നിന്ന് വിരമിച്ച അദ്ദേഹം 2020 ഡിസംബറിലാണ് ആപിൽ ചേർന്നത്.
ഈ വർഷം ഫെബ്രുവരിയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ആനന്ദിന്‍റെ കൂടുമാറ്റം. ആനന്ദിന്‍റെ വരവ് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞു. 70 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ിൗ വർഷം മാർച്ച് 22 വരെയാണ് നിലവിലെ നിയമസഭയുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.