തമിഴ്നാട്ടിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നാസർ പുറത്ത്, രാജ അകത്ത്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ക്ഷീര വികസന മന്ത്രി എസ്.എം. നാസർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. ടി.ആർ.ബി. രാജയെ പുതുതായി മന്ത്രിസഭയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മന്ത്രിസഭ പുനഃസംഘടന നിർദേശങ്ങൾ ഗവർണർ അംഗീകരിക്കുകയായിരുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു.
2021ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാംതവണയാണ് സ്റ്റാലിൻ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. മാന്നാർഗുഡി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ടി.ആർ.ബി. രാജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സ്റ്റാലിൻ നിർദേശിക്കുകയായിരുന്നു. ഗവർണർ ആർ.എൻ. രവി ഇത് അംഗീകരിക്കുകയും ചെയ്തു. ഡി.എം.കെയുടെ ഐ.ടി വിഭാഗം മേധാവിയായിരുന്നു രാജ.
മാസങ്ങൾക്കു മുമ്പ് പാർട്ടി പ്രവർത്തകൻ നാസറിനെ കല്ലെറിഞ്ഞ സംഭവം വാർത്തയായിരുന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡി.എം.കെയിലെ മുതിർന്ന നേതാവും ലോക്സഭ എം.പിയുമായ ടി.ആർ. ബാലുവിന്റെ മകനാണ് രാജ. രാജ വ്യാഴാഴ്ച മന്ത്രിയായി ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.