തെലങ്കാനയിലെ സ്ഥാനാർഥികളിൽ ധനികൻ വിവേകാനന്ദ; ആസ്തി 600 കോടി
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും ധനികൻ കോൺഗ്രസിന്റെ ജി. വിവേകാനന്ദ. ചെന്നൂരിൽ മത്സരിക്കുന്ന വിവേകാനന്ദക്കും ഭാര്യക്കുമായി 600 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്.
സ്വന്തം സ്ഥാപനമായ വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. 460 കോടിയിലധികം സ്വത്തുള്ള കോൺഗ്രസിലെതന്നെ പി. ശ്രീനിവാസ് റെഡ്ഡിയാണ് ധനികരിൽ രണ്ടാമൻ. നാമനിർദേശപത്രിക സമർപ്പിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. പാലയർ മണ്ഡലത്തിൽനിന്നാണ് ശ്രീനിവാസ് റെഡ്ഡി മത്സരിക്കുന്നത്.
പത്രിക സമർപ്പിച്ച ദിവസം ശ്രീനിവാസ് റെഡ്ഡിയുടെ ഖമ്മത്തെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് സ്വന്തമായി കാറില്ല. കെ.സി.ആറിന് ഏകദേശം 59 കോടി രൂപയുടെ കുടുംബ ആസ്തിയും 25 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.