ഹിമാചലിൽ ഉണ്ടായിരുന്ന ഏക സീറ്റിൽ സി.പി.എം മൂന്നാം സ്ഥാനത്ത്; കോൺഗ്രസ് സ്ഥാനാർഥിക്ക് മിന്നും ജയം
text_fieldsഷിംല: ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോൾ ഏക സിറ്റിങ് സീറ്റിൽ പരാജയം നുകർന്ന് സി.പി.എം. തിയോഗ് മണ്ഡലത്തിൽ സി.പി.എം സിറ്റിങ് എം.എൽ.എ രാകേഷ് സിൻഹ മൂന്നാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പ് കമീഷന്‍റെ അവസാന കണക്ക് പ്രകാരം 11827 വോട്ടാണ് സിൻഹക്ക് ലഭിച്ചത്.
കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ് റാത്തോർ 18441 വോട്ട് നേടി വിജയം ഉറപ്പാക്കി. ബി.ജെ.പി സ്ഥാനാർഥി അജയ് ശ്യാം 13711 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ആം ആദ്മി പാർട്ടിയുടെ അത്താർ സിങ് ചണ്ഡൽ 471 വോട്ടും ബി.എസ്.പിയുടെ ജിയാലാൽ സദക് 294 വോട്ടും നേടി.
2017 തെരഞ്ഞെടുപ്പിൽ 24791 വോട്ട് നേടിയാണ് രാകേഷ് സിൻഹ മണ്ഡലം പിടിച്ചത്. ബി.ജെ.പിയുടെ രാകേഷ് വർമ 22,808 വോട്ടും കോൺഗ്രസിലെ ദീപക് റാത്തോർ 9101 വോട്ടുമാണ് പിടിച്ചത്.
2017ൽ രാകേഷ് സിൻഹയുടെ വിജയത്തിലൂടെയാണ് 24 വർഷത്തിന് ശേഷം സി.പി.എം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.