യു.പിയിൽ പ്രസാദം കഴിച്ച 32 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ പ്രസാദം കഴിച്ച 32 പേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ. കനൗജിെല ജുഖായ ഗ്രാമത്തിലാണ് സംഭവം.
ഒരാഴ്ചയായി സംഘടിപ്പിച്ച 'ഭഗവത് കഥ' അവസാനിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പ്രസാദ വിതരണം. ശനിയാഴ്ച വൈകിട്ട് ഭക്തർക്ക് പ്രസാദമായി ഖീർ പൂരി വിതരണം ചെയ്തു. ഗ്രാമവാസികളിൽ ഭൂരിഭാഗം പേരും പ്രാർഥന യോഗത്തിന് പങ്കെടുത്തിരുന്നു.
പ്രസാദം കഴിച്ച പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വയറുവേദനും ഛർദ്ദിയും തുടങ്ങുകയുമായിരുന്നു. ഉടൻ തന്നെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടവെര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
കുട്ടികളും സ്ത്രീകളും മുതിർന്നവരും അടക്കം 32 പേരാണ് ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് കാരണമെന്നും ചീഫ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
ഗ്രാമത്തിലേക്ക് ഒരു സംഘം ഡോക്ടർമാരെ അയച്ചതായും സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്നും പ്രസാദത്തിന്‍റെ സാമ്പിളുകൾ പരിശോധനക്ക് ശേഖരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.