യു.പിയിൽ ആരാധനാലയങ്ങളിൽനിന്ന് നീക്കിയത് 53,942 ഉച്ചഭാഷിണികൾ
text_fieldsലഖ്നോ: സർക്കാർ ഉത്തരവിനെത്തുടർന്ന് ഉത്തർപ്രദേശിലെ വിവിധ ആരാധനാലയങ്ങളിൽനിന്ന് 53,942 അനധികൃത ഉച്ചഭാഷിണികൾ നീക്കംചെയ്തു. 60,295 ഉച്ചഭാഷിണികളുടെ ശബ്ദം അനുവദനീയ പരിധിയിലേക്ക് കുറച്ചതായും എ.ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു.
ഏപ്രിൽ 25നാണ് മതപരമായ സ്ഥലങ്ങളിൽനിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കംചെയ്യുന്ന നടപടി ആരംഭിച്ചത്. ജില്ല ഭരണകൂടത്തിന്റെ അനുവാദം വാങ്ങാതെയോ അനുവദനീയമായതിൽ കൂടുതൽ എണ്ണം സ്ഥാപിക്കുന്നതോ അനധികൃതമായി കണക്കാക്കും. വിവേചനമില്ലാതെ എല്ലാ ആരാധനാലയങ്ങളിൽനിന്നും ഉച്ചഭാഷിണി നീക്കം ചെയ്യുന്നതായും എ.ഡി.ജി.പി പറഞ്ഞു. ഏപ്രിലിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ അവലോകന യോഗത്തിൽ ജനങ്ങൾക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉച്ചഭാഷിണികൾ നീക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.