നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കോടതിയിലെ വിവാഹം തടഞ്ഞ് കർണിസേന പ്രവർത്തകർ
text_fieldsലഖ്നോ: ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് കോടതിയിൽ നടന്ന യുവതിയുടെ വിവാഹം തടഞ്ഞ് കർണി സേന പ്രവർത്തകർ. വിവാഹം തടഞ്ഞശേഷം യുവതിയെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.
േകാട്ട്വാലി പൊലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയെ പിന്നീട് ബന്ധുക്കൾക്ക് കൈമാറി. 'പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുെട മൊഴി രേഖപ്പെടുത്തിയ ശേഷം ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ മൊഴിയുെട അടിസ്ഥാനത്തിലാണ് പിന്നീട് നടപടി സ്വീകരിക്കുക' -ബല്ലിയ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
അനധികൃത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ അത്തരത്തിലൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിലർ മതപരിവർത്തനം ആരോപിച്ച് യുവതിയെ പ്രദേശിക പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻ 24കാരനായ ദിൽഷാദ് സിദ്ദിഖിയുമായി വിവാഹം കഴിച്ചതായി യുവതി പറയുേമ്പാൾ കർണി സേന പ്രവർത്തകർ യുവതിയെ പരിഹസിക്കുന്നത് വിഡിയോയിൽ കാണാം.
'എന്താണ് നിന്‍റെ പേര്? ജാതി എന്താണ്? അവൻ ഏതു ജാതിയിൽ പ്പെടുന്നു? അവൻ മുസ്ലിമാണോ? എന്തിനാണ് നിങ്ങൾ അവനെ വിവാഹം ചെയ്തത്?' - യുവതിയോട് ഒരു കർണിസേന പ്രവർത്തകൻ ചോദിക്കുന്നത് കേൾക്കാം.
ഇതിന് മറുപടിയായി താൻ ദലിത് വിഭാഗത്തിൽപ്പെട്ടതാണെന്നും പ്രായപൂർത്തിയായതാണെന്നും പൂർണസമ്മതത്തോടെയാണ് വിവാഹമെന്നും യുവതി പറയുന്നത് കേൾക്കാം.
യുവാവ് സിദ്ദീഖിയെയും ഇവർ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. ബഹളത്തെ തുടർന്ന് ഇയാൾ കോടതി പരിസരത്തുനിന്ന് ഓടിരക്ഷപ്പെട്ടുവെന്നാണ് വിവരം.
പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സിദ്ദീഖിയുടെ പേരിൽ പൊലീസ് കേസെടുത്തു. രണ്ടു ദിവസമായി യുവതി വീട്ടിലെത്തിയിട്ടില്ലെന്നും സിദ്ദീഖിയും സഹായികളും ചേർന്ന് തട്ടികൊണ്ടുപോയി വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്നായിരുന്നു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.