Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Divorce
cancel
Homechevron_rightNewschevron_rightIndiachevron_rightഭാര്യ ദിവസവും...

ഭാര്യ ദിവസവും കുളിക്കുന്നില്ല; യു.പിയിൽ വിവാഹമോചനം തേടി യുവാവ്​

text_fields
bookmark_border

ലഖ്​നോ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭർത്താവ്​. ഭർത്താവ്​ മുത്തലാഖ്​ ചൊല്ലിയെന്നും തന്‍റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്​ ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

​'ദിവസവും കുളിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി ഭർത്താവ്​ വിവാഹമോചനം തേടിയതായി യുവതി രേഖാമൂലം പരാതി നൽകി. ഞങ്ങൾ ദമ്പതികളെയും അവരുടെ മാതാപിതാക്കളെയും കൗൺസലിങ്ങിന്​ വിധേയമാക്കി' -വനിത സംരക്ഷണ സമിതി അംഗങ്ങളിലൊരാൾ പറഞ്ഞു.

ചന്ദൗസ്​ ഗ്രാമത്തിൽനിന്നുളള യുവാവ്​ രണ്ടുവർഷം മുമ്പാണ്​ ഖ്വാർസി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്​. ഇരുവർക്കും ഒരു കുട്ടിയുമുണ്ട്​. ഭാര്യയുടെ പരാതിയിൽ വിളിപ്പിച്ചപ്പോഴും വിവാഹമോചനം വേണമെന്ന്​ ഭർത്താവ്​ ആവർത്തിച്ചതായി സമിതി അംഗങ്ങൾ പറയുന്നു. കൂടാതെ യുവതിയിൽനിന്ന്​ നിയമപരമായ വിവാഹമോചനം വേണമെന്ന്​ ആവശ്യപ്പെട്ട്​ പരാതി നൽകിയതായും അവർ പറഞ്ഞു.

ഭാര്യയോട്​ കുളിക്കാൻ ആവശ്യപ്പെടുന്നതോടെ ഇര​ുവരും തമ്മിൽ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത്​ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും യുവാവി​ന്‍റെ പരാതിയിൽ പറയുന്നു. തുടർന്നാണ്​ ദമ്പതികളെയും ഇരുവരുടെയും മാതാപിതാക്കളെയും വനിത സംരക്ഷണ സമിതി കൗൺസലിങ്ങിന്​ വിധേയമാക്കിയത്​. ഭർത്താവിനൊപ്പം ജീവിക്കാനാണ്​ താൽപര്യമെന്ന്​ യുവതി അധികൃതരെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bathingdivorce
News Summary - In UP Man Seeks Divorce From Wife Because She Doesnt Bathe Daily
Next Story