യു.പിയിൽ പകർച്ചപനി പടരുന്നു; 400ൽ അധികം പേർ ചികിത്സയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ നാശം വിതച്ച് പകർച്ചപനി പടർന്നുപിടിക്കുന്നു. ലഖ്നോവിലെ വിവിധ സർക്കാർ ആശുപത്രികളിൽമാത്രം 400 ഓളം േപരാണ് ചികിത്സയിൽ. ഇതിൽ 40 കുട്ടികളും ഉൾപ്പെടും.
കടുത്ത പനി, ജലദോഷം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെയാണ് രോഗികൾ ആശുപത്രിയിലെത്തുന്നത്.
നേരത്തേ പകർച്ചപനിക്കൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് സീസണൽ പകർച്ചപനിയാണെന്നും എന്നാൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ആശുപത്രികളിൽ പരിഭ്രാന്തി പടരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
കോവിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയമായ രോഗികളെ മാത്രമാണ് ഒ.പി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയിൽ പകർച്ചവ്യാധി ബാധിച്ച രോഗികളിൽ 15 ശതമാനം വർധനയാണുണ്ടായത്. ആഗസ്റ്റ് മൂന്നാംവാരം അഞ്ചുശതമാനമായിരുന്നു രോഗികൾ.
ബൽറാംപുർ, സിവിൽ ആശുപത്രികളിലും ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ടിലും ദിനംപ്രതി നിരവധി രോഗികളാണ് ചികിത്സക്കായെത്തുന്നത്. ദിവസം 300ഓളം രോഗികൾ ഇവിടെ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു.
നിരവധി കുട്ടികളും രോഗബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓരോ ആശുപത്രിയിലും 15ൽ അധികം കുട്ടികളാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.