എട്ടുവർഷംകൊണ്ട് നിർമിച്ച പാലം ഉദ്ഘാടനം ചെയ്ത് 29ാം ദിവസം തകർന്നു
text_fieldsഗോപാൽഗഞ്ച്: ബിഹാറിൽ ഒരുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത പാലം കനത്ത മഴയിൽ തകർന്നുവീണു. പാറ്റ്നയിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗോപാൽഗഞ്ചിൽ ഗന്ധക് നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നുവീണത്. 260 കോടി മുതൽമുടക്കി നിർമിച്ച പാലമാണിത്.
പാലം ബന്ധിപ്പിച്ചിരുന്ന റോഡിന് വെള്ളത്തിെൻറ ഒഴുക്ക് താങ്ങാൻ കഴിയാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് അധികൃതർ പറയുന്നു. പാലത്തിെൻറ ഒരുഭാഗം തകർന്നുവീണതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറായി ബിഹാറിൽ കനത്ത മഴയാണ് ലഭിക്കുന്നത്.
ജൂൺ 16നാണ് 1.4 കിലോമീറ്റർ ദൂരമുള്ള സത്തർഘട്ട് പാലം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്. എട്ടുവർഷം മുമ്പ് നിർമാണം ആരംഭിച്ച പാലത്തിെൻറ പണി ഈ വർഷം പൂർത്തിയാക്കുകയായിരുന്നു.
അതേസമയം ഇത്രയും വലിയ തുക മുടക്കി നിർമിച്ച പാലം പൊളിഞ്ഞുവീണതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 263 കോടി മുടക്കി എട്ടുവർഷം കൊണ്ട് നിർമിച്ച പാലത്തിന് 29 ദിവസം മാത്രമായിരുന്നു ആയുസെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സമൂഹമാധ്യമത്തിൽ കുറിച്ചു. നിതീഷ് കുമാർ സർക്കാരിെൻറ അഴിമതിയാണ് പുറത്തുവരുന്നതെന്നും ബിഹാർ മുഴുവൻ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH: Portion of Sattarghat Bridge on Gandak River that was inaugurated by CM Nitish Kumar last month in Gopalganj collapsed yesterday, after water flow increased in the river due to heavy rainfall. #Bihar pic.twitter.com/cndClJHIAa
— ANI (@ANI) July 16, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.