നിർത്താതെ പെയ്യുന്ന മഴ: താജിന്റെ താഴികക്കുടത്തിൽ ചോർച്ച
text_fieldsആഗ്ര: അണമുറിയാതെ പെയ്യുന്ന മഴയിൽ താജ്മഹലിന്റെ താഴികക്കുടം ചോരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ആഗ്രയിലും പരിസരങ്ങളിലും നിർത്താതെ പെയ്യുന്ന മഴയിൽ താഴികക്കുടത്തിലൂടെ വെള്ളം ചോർന്ന് താജിന്റെ പരിസരത്തെ പൂന്തോട്ടത്തിൽ വെള്ളം കയറി.
എന്നാൽ, പ്രധാന താഴികക്കുടത്തിൽ ചോർച്ചയുണ്ടെന്നും അതിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആഗ്ര സർക്കിളിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിലെ ചോർച്ച ഡ്രോൺ ക്യാമറയിലൂടെ പരിശോധിച്ചതായി എ.എസ്.ഐ സൂപ്രണ്ടിംഗ് ചീഫ് രാജ്കുമാർ പട്ടേൽ പി.ടി.ഐയോട് പറഞ്ഞു.
‘സ്മാരകത്തിന് കൃത്യമായ ശ്രദ്ധ നൽകണമെന്നും ടൂറിസം വ്യവസായികൾക്ക് ഏക പ്രതീക്ഷയാണെന്നും ടൂർ ഗൈഡുകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി ആഗ്രയിൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് പ്രശ്നമാണ്. മഴയെ തുടർന്ന് എല്ലാ സ്‌കൂളുകളും അടച്ചിടാൻ ആഗ്ര ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.