കോളജ് ഹോസ്റ്റൽ ശുചിമുറിയിൽ ഒളി കാമറ കണ്ടെത്തിയ സംഭവം: ഏഴ് പേർ കസ്റ്റഡിയിൽ
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ മെഡ്ചലിലുള്ള സി.എം.ആർ എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.
കസ്റ്റഡിയിലെടുത്തവരുടെ പക്കൽ നിന്ന് ഒൻപത് ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.ബുധനാഴ്ചയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോൺ ലഭിച്ചത്. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ കുളിമുറിയിൽ നിന്ന് ചിത്രീകരിച്ച 300ഓളം സ്വകാര്യ വിഡിയോകൾ കണ്ടെത്തിയിരുന്നു. വിവരം ഹോസ്റ്റൽ വാർഡനെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിന്റെ തുടർന്ന് വിദ്യാർഥിനികൾ പ്രതിഷേധ സമരത്തിനിറങ്ങുകയായിരുന്നു.
വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കോളേജ് മൂന്ന് ദിവസത്തേക്ക് അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.