Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഡംബര കപ്പലിലെ ലഹരി...

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ആര്യൻ ഖാന്‍ അടക്കം എട്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
Including Shah Rukh Khans Son Aryan Khan, Arrested
cancel

മുംബൈ: ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടു പേരുടെ അറസ്റ്റ്​ രേഖപ്പെടുത്തി.

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ ഏട്ടു പേർ പിടിയിലായിരുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ആര്യൻ ഖാന്​ പുറമെ, അടുത്ത് സുഹൃത്ത് അർബാസ് മെർച്ചന്റ്, നുപുർ സരിക, മുൻമൻ ധമേച, ഇസ്മീത് സിം​ഗ്, മൊഹാക് ജസ്വാൾ, വിക്രാത് ചോക്കർ, ​ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്.


ശനിയാഴ്ച രാത്രിയാണ്​ മുംബൈ തീരത്തെ ക്രൂയിസ്​ കപ്പലിൽ എൻ.സി.ബി റെയ്​ഡ്​ നടത്തിയത്​. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി.

ബോളിവുഡ്​, ഫാഷൻ, ബിസിനസ്​ രംഗത്തെ പ്രമുഖരാണ്​ പാർട്ടിയിൽ പങ്കാളികളായിരുന്നത്​. തുടർന്ന്​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ എൻ.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോടിക്കണക്കിന്​ ലഹരിവസ്​തുക്കൾ കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanRave partyAryan Khan
News Summary - Including Shah Rukh Khan's Son Aryan Khan, Arrested
Next Story