വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച ആദായ നികുതി കമ്മീഷ്ണര്‍ അറസ്റ്റില്‍
text_fieldsനാഗ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി പിഡീപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ ആദായ നികുതി കമ്മീഷ്ണര്‍ അറസ്റ്റിലായി. നിരവധി തവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
35കാരനായ പുതുച്ചേരി സ്വദേശിയാണ് പ്രതി. നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സസിന്റെ പരീശീലനത്തിന് എത്തയപ്പോഴാണ് നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുമായി ഇയാള്‍ സൗഹൃദത്തിലാകുന്നത്. യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പ്രതി തന്റെ മൊബൈല്‍ നമ്പര്‍ നല്‍കി.
പിന്നീട് വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഗര്‍ഭം ധരിച്ചപ്പോള്‍ അലസിപ്പിക്കാന്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.