1700 കോടി ഉടൻ അടക്കണം; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
text_fieldsന്യൂഡൽഹി: കോൺഗ്രസിന് കുരുക്കായി ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയായി ഈ നീക്കം.
2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുള്ള കോൺഗ്രസിന്റെ ഹരജി ഡൽഹി ഹൈകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ആദായ നികുതിവകുപ്പിന്റെ നടപടി. 2014–15 മുതൽ 2016-17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്തുള്ള ഹർജിയും ഡൽഹി ഹൈകോടതി മുമ്പ് തള്ളിയിരുന്നു.
എന്നാൽ രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണിതെന്നും ആദായ നികുതി വകുപ്പിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.