നികുതി കണക്കാക്കാൻ ഇ-കാൽകുലേറ്ററുമായി ആദായനികുതി വകുപ്പ്
text_fieldsന്യൂഡൽഹി: വ്യക്തികൾക്ക് ആദായനികുതി കണക്കുകൂട്ടാൻ കഴിയുന്ന ഇ-കാൽകുലേറ്റർ ആദാ യനികുതിവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതിഘടനയുടെ അടിസ്ഥാനത്തിൽ സ്വന്തം ആദായനികുതി സ്ലാബ് കണക്കാക്കാൻ ഇൗ സംവിധാനം സഹായിക്കും.
നികുതി നിർണയത്തിലെ പഴയ രീതിയും പുതിയ രീതിയും തമ്മിൽ താരതമ്യം ചെയ്യാനും സൗകര്യമുണ്ട്. https://www.incometaxindiaefiling.gov.in എന്ന വെബ് പോർട്ടലിലാണ് കാൽകുലേറ്റർ ഏർപ്പെടുത്തിയിരിക്കുന്നത്. നികുതിദായകർ ഇലക്ട്രോണിക് ഇൻകംടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത് ഈ പോർട്ടലിലൂടെയാണ്.
60 വയസ്സിൽ താഴെയുള്ളവർ, 69 മുതൽ 79 വയസ്സ് വരെയുള്ളവർ, 79 വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെ പ്രായത്തിെൻറ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചാണ് നികുതി ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.