ബംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തി
text_fieldsബംഗളൂരു: പത്തു ദിവസം മുമ്പ് നഗരത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർഥിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മലയാളിയായ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിെൻറ മകൻ ശരത് (19) ആണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ജ്ഞാനഭാരതി പൊലീസ് വ്യാഴാഴ്ച രാത്രി ആറു പ്രതികളെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരപ്രകാരം രാമൊഹള്ളി തടാകക്കരയിലെ അജ്ജനഹള്ളിയിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ശരത്തിെൻറ സുഹൃത്ത് വിശാൽ (21), വിക്കി (24), കരൺ പൈ എന്ന കർണ (22), വിനോദ് കുമാർ (24), ശാന്തകുമാർ, വിനയ് പ്രസാദ് എന്നിവരാണ് പിടിയിലയത്. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുകയാണ് നിരഞ്ജെൻറ കുടുംബം. നിരഞ്ജെൻറ മാതാപിതാക്കൾ പാലക്കാട് പറളി മാങ്കുറുശ്ശിയിൽനിന്ന് ബംഗളൂരുവിലേക്ക് കുടിയേറിയവരാണ്. ആചാര്യ എൻജിനീയറിങ് കോളജിൽ ഒാേട്ടാമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ് ശരത്.
സെപ്റ്റംബർ 12നാണ് കേസിന് ആസ്പദമായ സംഭവം. കെേങ്കരി ഉള്ളാലയിലെ വീട്ടിൽനിന്ന് വൈകീട്ട് ആറരയോടെ കൂട്ടുകാരെ കാണാൻ ബൈക്കിൽ പോയ ശരത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെെട്ടങ്കിലും മറുപടിയുണ്ടായില്ല. ൈവകാതെ അമ്മയുടെയും സഹോദരിയുടെയും ഫോണുകളിലേക്ക് ശരത്തിെൻറ വാട്ട്സ് ആപ് വിഡിയോ സന്ദേശം ലഭിച്ചു. താൻ ഒരു സംഘത്തിെൻറ തടവിലാണെന്നും അരക്കോടി രൂപ അവർ മോചനദ്രവ്യം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശം. രണ്ടാമത് ലഭിച്ച വിഡിയോയിൽ, സംഘത്തിെൻറ പക്കൽ ആയുധങ്ങളുണ്ടെന്നും മോചനദ്രവ്യം നൽകി തന്നെ രക്ഷിക്കണമെന്നും ശരത് മാതാപിതാക്കളോട് അഭ്യർഥിച്ചു. സഹോദരിയെയാണ് സംഘം അടുത്തതായി ലക്ഷ്യമിടുന്നതെന്നും സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. ഇതോടെ, മാതാപിതാക്കൾ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
എന്നാൽ, പരാതി നൽകിയതറിഞ്ഞ സംഘം തട്ടിക്കൊണ്ടുപോയ അന്നുരാത്രി കാറിൽവെച്ച് ശരത്തിനെ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ കല്ലുവെച്ച് കെട്ടിയശേഷം രാമൊഹള്ളി തടാകത്തിലെറിഞ്ഞു. തടാകത്തിൽ നിത്യസന്ദർശനം നടത്തിയ സംഘം മൃതദേഹം പൊന്തിവന്നപ്പോൾ അജ്ജനഹള്ളി ഭാഗത്ത് തടാകക്കരയിൽ കുഴിച്ചിടുകയായിരുന്നു. അറസ്റ്റിലായ പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
ലക്ഷ്യമിട്ടത് പണം; ആസൂത്രണം ചെയ്തത് ഉറ്റ സുഹൃത്ത്
ബംഗളൂരുവിൽ മലയാളിയുടെ മകനെ പണത്തിനായി തട്ടിക്കൊണ്ടുപോയ സംഭവം ആസൂത്രണം ചെയ്തത് ഉറ്റ സുഹൃത്തെന്ന് പൊലീസ്. ശരത്തുമായും കുടുംബവുമായും നല്ല ബന്ധത്തിലായിരുന്ന വിശാൽ ആണ് സംഭവത്തിെൻറ സൂത്രധാരൻ. ശരത്തിെൻറ മൂത്ത സഹോദരിയുടെ സഹപാഠി കൂടിയാണ് ഇയാൾ.
നാലു ലക്ഷം രൂപ കടമുണ്ടായിരുന്ന വിശാൽ ഇത് സംഘടിപ്പിക്കാനായാണ് തെൻറ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. ഇതിനായി ശരത്തിെൻറ നീക്കങ്ങൾ ഇയാൾ നിരീക്ഷിച്ചിരുന്നു. തെൻറ പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനും മധുരം വാങ്ങിക്കാനുമായാണ് സെപ്റ്റംബർ 12ന് വൈകുന്നേരം ശരത്ത് വീട്ടിൽനിന്നിറങ്ങുന്നത്. പിന്നീട് ശരത്തിനെ വീട്ടുകാർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ശരത്ത് കാറിലിരുന്ന് അയച്ച നിലയിലുള്ള രണ്ടു വിഡിയോ സന്ദേശങ്ങളാണ് രാത്രി പത്തോടെ വീട്ടുകാർക്ക് ലഭിച്ചത്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വിഡിയോ സന്ദേശത്തിൽ പൊലീസിനെ വിവരമറിയിക്കരുതെന്നും അത് തനിക്കും കുടുംബത്തിനും അപകടം വരുത്തുമെന്നും സൂചിപ്പിച്ചിരുന്നു. ഇൗ സന്ദേശം ലഭിച്ച ശേഷം ശരത്തിെൻറ സഹോദരിയെ വിശാൽ ഫോണിൽ ബന്ധപ്പെട്ടു. വീട്ടുകാരുടെ നീക്കങ്ങൾ അറിയാനായിരുന്നു ഇത്. വീട്ടുകാർ പൊലീസിൽ പരാതി നൽകാൻ പോയതായി സഹോദരി അറിയിച്ചതോടെ ഭയചകിതരായ വിശാലും സംഘവും തെളിവ് നശിപ്പിക്കാൻ ശരത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി. സുനീൽ കുമാർ പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാൻ രാത്രി മുഴുവൻ കാറിൽ കറങ്ങി. ഒടുവിൽ തടാകത്തിൽ കല്ലുകെട്ടി തള്ളുകയായിരുന്നു.
കേസ് അന്വേഷണത്തിനായി നിയോഗിച്ച ആറംഗ സംഘം, മൊബൈൽഫോൺ സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ പരിചയക്കാരാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി വിശാലിനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. ശരത്തിെൻറ സുഹൃത്തായിരുന്ന വിശാലിനെ ഒരു തരത്തിലും ബന്ധുക്കൾ സംശയിച്ചിരുന്നില്ലെന്നും പിറ്റേദിവസങ്ങളിൽ അന്വേഷണത്തിെൻറ വിവരങ്ങളറിയാൻ ഇയാൾ ശരത്തിെൻറ വീട്ടിലെത്തിയിരുന്നെന്നും കമീഷണർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.