അജിത് പവാറിന്‍റെ സഹോദരിമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സഹോദരിമാരുടെ വീട്ടിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്‍റെ പരിശോധന. വ്യാഴാഴ്ചയാണ് ഇവരുടെ വസതികളിലും ഓഫിസുകളിലും പരിശോധനക്കായി ആദായനികുതി വകുപ്പ് എത്തിയത്.
അതേസമയം പരിശോധനക്കെതിരെ അജിത് പവാർ രംഗത്തെത്തി. 'എന്‍റെ സഹോദരിമാരുടെ വീടുകളിൽ പരിശോധന നടക്കുന്നു. ജരന്ദേശ്വർ പഞ്ചസാര ഫാക്ടറി ഡയറക്ടർമാരുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇത് വളരെ വിലകുറഞ്ഞ രാഷ്ട്രീയമാണ്. അവർ എന്‍റെ ബന്ധുക്കളായതിന്‍റെ പേരിൽ ഉപദ്രവിക്കപ്പെടുന്നു. ശരദ് പവാറും സമാന രീതിയിൽ അസ്വസ്ഥനാകുന്നു. എന്തുകൊണ്ടാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് എനിക്ക് അറിയില്ല' -അജിത് പവാർ പറഞ്ഞു.
ഞാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത് എനിക്ക് മനസിലാക്കാം. എന്തിന് സഹോദരിമാരെ ലക്ഷ്യം വെകുന്നു. എന്‍റെ രണ്ടു സഹോദരിമാർ പുണെയിലും ഒരാൾ കോലാപൂരിലുമാണ്. ഇത് വളരെ അധപതിച്ച രാഷ്ട്രീയമാണ് -അജിത് പവാർ പറഞ്ഞു.
അതേസമയം ലഖിംപൂർ ഖേരിയിൽനിന്ന് പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാറിേന്റതെന്ന് മഹാരാഷ്ട്ര മന്ത്രി ജയന്ത് പേട്ടൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.