Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം ദിനവും കർണാടക...

രണ്ടാം ദിനവും കർണാടക മന്ത്രിയുടെ വീട്ടിൽ ആദായനികുതി റെയ്​ഡ്​

text_fields
bookmark_border
d-k-shivakumar
cancel

ബംഗളൂരു: കർണാടക ഉൗർജമന്ത്രി ഡി.കെ ശിവകുമാറി​​​െൻറ വീട്ടിൽ  ആദായ നികുതി റെയ്​ഡ്​ രണ്ടാം ദിനവും തുടരുന്നു. കർണാടകയിലെ 39 സ്ഥലങ്ങളിലും ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ ശിവകുമാറി​​​െൻറ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലുമാണ്​ റെയ്​ഡ്​ നടക്കുന്നതെന്നാണ്​ റിപ്പോർട്ട്​.

ബുധനാഴ്​ച രാവിലെ ഏഴ്​ മണിക്ക്​ ആരംഭിച്ച റെയ്​ഡിൽ പണം പിടിച്ചെടുത്തതായി വാർത്തകളുണ്ടായിരുന്നു. 5 കോടി രൂപ പിടിച്ചെടുത്തെന്നായിരുന്നു റിപ്പോർട്ട്​. എന്നാൽ ഇത്തരം വാർത്തകൾ സ്ഥിരീകരിക്കാൻ ആദായ നികുതി വകുപ്പ്​ തയാറായിട്ടില്ല.

രാഷ്​ട്രീയ പ്രേരിതമായാണ്​ റെയ്​ഡ്​ നടത്തിയതെന്ന വാദമാണ്​ കോൺഗ്രസ്​ ഉയർത്തുന്നത്​. ഇൗ വിഷയം രാജ്യസഭയിലും ബുധനാഴ്​ച പാർട്ടി ഉയർത്തിയിരുന്നു. ഗുജറാത്തിലെ കോൺഗ്രസ്​ എം.എൽ.എമാരെ സംരക്ഷിക്കുന്നത്​ കൊണ്ടാണ്​ ശിവകുമാറിനെതിരെ   തിരിയാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചതെന്ന്​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്​ച അഭിപ്രായപ്പെട്ടിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressincome taxkarnatakamalayalam newsDK Shivakumar
News Summary - Income Tax raids continue at DK Shivakumar’s properties–India news
Next Story