രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായനികുതി പരിശോധന
text_fieldsന്യൂഡൽഹി: രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായ നികുതി പരിശോധന. പഞ്ചാബിലെ ബാൽജിന്ദർ സിങ് ഹർപ്രീത് ഡിയോൾ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഭാട്ടിനഡ, ഹരിയാന, ജമ്മു, അമൃത്‌സർ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്. അമൃത്‌സർ, കുറാളി, ഛണ്ഡിഗഢ്, ന്യൂഡൽഹി തുടങ്ങി വിവിധയിടങ്ങളിൽ റെയ്ഡ് നടന്നു.
നിരവധി പള്ളികളിലും പാസ്റ്റർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. പള്ളികളിലെ വിവിധ രേഖകൾ അധികൃതർ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി. ഇവിടത്തെ 30ഓളം ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.
പാസ്റ്റർമാരുടെ വീടിനു പുറത്തും പള്ളികൾക്ക് മുമ്പിലും സി.ആർ.പി.എഫ് സംഘത്തേയും വിന്യസിച്ചിരുന്നു. തുടർന്നാണ് പാസ്റ്റർമാരുടെ വീടുകളിലും പള്ളികളിലും ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.