പുതിയ വീട് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ്
text_fieldsന്യൂഡൽഹി: കോവിഡ് കാല സാമ്പത്തിക പാക്കേജിെൻറ ഭാഗമായി പുതിയ ഇളവുമായി കേന്ദ്ര ധനമന്ത്രാലയം. ആത്മനിർഭർ ഭാരത് മൂന്നാംഘട്ട പാക്കേജിെൻറ ഭാഗമായി വീട് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു.
രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 20 ശതമാനം വരെ ഇളവാണു ലഭിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിർമാണ മേഖലയിലുള്ളവർക്ക് പുതിയ പദ്ധതികൾ തുടങ്ങാൻ ഈ ഇളവ് പ്രേരണയാവും.
കോവിഡ് കേസുകൾ കുറഞ്ഞതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ച് വരികയാണെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി പിരിവ് ഉയരുന്നതും ഊർജ ഉപയോഗം വർധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവർത്തനവുമെല്ലാം സമ്പദ്വ്യവസ്ഥ തിരിച്ചു വരുന്നതിെൻറ സൂചകങ്ങളാണെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.