ചിദംബരം കുടുംബം കുരുക്കിൽ; ആദായനികുതി വകുപ്പ് നാല് കുറ്റപ്രതം നൽകി
text_fieldsചെന്നൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിെൻറ ഭാര്യയടക്കം കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് നാല് കുറ്റപത്രങ്ങൾ ചെന്നൈ പ്രത്യേക കോടതിയിൽ നൽകി. ഭാര്യ നളിനി, മകൻ കാർത്തി, മരുമകൾ ശ്രീനിധി എന്നിവരാണ് കള്ളപ്പണം തടയൽ നിയമം അനുസരിച്ച് നൽകിയ കുറ്റപത്രത്തിലെ പ്രതികൾ. വിദേശത്തുള്ള സ്വത്തുക്കൾ കണക്കിൽ കാണിച്ചില്ലെന്നാണ് പ്രധാന ആരോപണം. വിദേശ വരുമാനവും ആസ്തികളും മറച്ചുവെക്കുന്നത് 2015ലെ ബ്ലാക്ക് മണി ഇംപോസിഷൻ ആക്ട് 50ാം വകുപ്പ് പ്രകാരം കുറ്റകരമാണ്.
നളിനി ചിദംബരം, കാർത്തി, ശ്രീനിധി എന്നിവർ ഭാഗികമായിപ്പോലും വിദേശ ആസ്തികൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉേദ്യാഗസ്ഥർ പറഞ്ഞു. യു.കെയിലെ േകംബ്രിജിൽ 5.37 കോടി രൂപയുെടയും അവിെടത്തന്നെ 80 ലക്ഷം രൂപ വിലയുള്ള വസ്തുവും ചിദംബരം കുടുംബത്തിെൻറ പേരിലുണ്ട്. അമേരിക്കയിൽ 3.28 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. ചെസ് ഗ്ലോബൽ അഡ്വൈസറി എന്ന സ്ഥാപനത്തിെൻറ കണക്കും നൽകിയിട്ടിെല്ലന്ന് ആരോപണമുണ്ട്.
വിദേശത്ത് ആസ്തികൾ വാങ്ങിക്കൂട്ടിയ ഇന്ത്യക്കാരെ കണ്ടെത്തി, പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ മോദി സർക്കാറാണ് നിയമം കൊണ്ടുവന്നത്. കള്ളപ്പണ വേട്ടയുെട ഭാഗമായിരുന്നു ഇത്. ആദായനികുതി വകുപ്പിെൻറ നീക്കങ്ങളെ ചോദ്യംെചയ്ത് കാർത്തി മദ്രാസ് ഹൈകോടതിെയ സമീപിച്ചിരുന്നു. കേസന്വേഷണവുമായി സഹകരിക്കാതിരുന്ന കാർത്തി താനും കുടുംബവും സ്വത്തുവിവരങ്ങൾ നേരത്ത വെളിപ്പെടുത്തിയിട്ടുണ്ടെന്ന വാദമാണ് ഉന്നയിച്ചത്. എന്നാൽ, ഹരജി കോടതി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.