കോവിൻ പോർട്ടലിൽ വിവരചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോവിൻ പോർട്ടലിൽ വിവരചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പോർട്ടലിലെ വാക്സിനേഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിൻ പോർട്ടലിലെ 150 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് ഈ വിവരങ്ങൾ വിൽപനക്ക് വെച്ചുവെന്നും വാർത്തകൾ പുറത്ത് വന്നു. അതേസമയം, ചോർച്ച ഉണ്ടായിട്ടില്ലെന്ന് പറയുേമ്പാഴും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനോട് സംഭവം അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
കോവിൻ പോർട്ടലിലെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ഇത്തരം വാർത്തകൾ തെറ്റാണെന്ന് മനസിലായി. ഉപയോക്താക്കളുടെ ജിയോ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ചോർന്നുവെന്നാണ് പറയുന്നത്. എന്നാൽ, കോവിൻ പോർട്ടൽ ഇത്തരം വിവരങ്ങൾ ശേഖരിക്കാറില്ലെന്ന് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ.ആർ.എസ് ശർമ്മ പറഞ്ഞു. കോവിൻ പോർട്ടലിലെ ഒരു വിവരവും ആരുമായും പങ്കുവെക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.