രാജ്യത്ത് കോവിഡ് ബാധിതർ നാലര ലക്ഷത്തിലേക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 14,933 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 312 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഞായറാഴ്ച 15000ത്തിലേറെ കോവിഡ് ബാധിതരുണ്ടായിരുന്നു.
ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,40,215ലേക്കുയർന്നു. ഇതിൽ 1,78,014 പേരാണ് ചികിത്സയിലുള്ളത്. 2,48,190 പേർ രോഗമുക്തരായി.14,011 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.
1,35,796 പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ട മഹാരാഷ്ട്രയെയാണ് രാജ്യത്ത് വൈറസ് ബാധ അതിരൂക്ഷമായി ബാധിച്ചത്. 61,807 പേർ മഹാരാഷ്ട്രയിൽ ചികിത്സയിലാണ്. 67,706 പേർ രോഗമുക്തി നേടി. 6,283 പേർ മരിച്ചു.
രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 62,655ആയി ഇയർന്നു. 2,233 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഡൽഹിക്കൊപ്പം തമിഴ്നാടിനേയും കോവിഡ് മോശമായി ബാധിച്ചിട്ടുണ്ട്. 62,087 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. 794 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.