റാപ്പിഡ് ആന്‍റിജൻ പരിശോധന വർധിപ്പിക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ കത്ത്
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്‍റിജൻ പരിശോധന (ആർ.എ.ടി) വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്.
പരിശോധനയിലൂടെ സ്ഥിരീകരിക്കുന്നതുവരെ ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, രുചിയോ മണമോ കുറയൽ, ക്ഷീണം, വയറിളക്കം എന്നിവക്കൊപ്പവും അല്ലാതെയും പനിയുള്ള ഏതെങ്കിലും വ്യക്തിയെ കോവിഡ് കേസായി കണക്കാക്കണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. രോഗ ലക്ഷണങ്ങളുള്ളവരെയും പനി മാത്രമുള്ളവരെയും നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാക്കണം.
ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ വൈകുമെന്നതിനാൽ റാപ്പിഡ് ആന്‍റിജൻ പരിശോധന സംസ്ഥാനങ്ങൾ വർധിപ്പിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ വീടുകളിൽ സ്വയം പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്.
ഇതുവരെ രാജ്യത്ത് 1200നു മുകളിൽ ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ വലിയൊരു ശതമാവും മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്. വെള്ളിയാഴ്ച രാജ്യത്ത് 16,764 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.