രാഘവ് ഛദ്ദയുടെ സസ്പെൻഷൻ: വാദം കേൾക്കുന്നത് നീട്ടി
text_fieldsന്യൂഡൽഹി: രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ഈ വിഷയത്തിൽ പുരോഗതിയുണ്ടെന്നും കുറച്ച് കാത്തിരിക്കണമെന്നുമുള്ള രാജ്യസഭ സെക്രേട്ടറിയറ്റിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥനയെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം നീട്ടിയത്.
അതേസമയം, ഛദ്ദയുടെ ഔദ്യോഗിക വസതി ഒഴിയാനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഇതിൽ നടപടി വേണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ ഷദൻ ഫറസാത്ത് അപേക്ഷിച്ചു. ഈ വിഷയം ശ്രദ്ധിക്കണമെന്ന് കോടതി സോളിസിറ്റർ ജനറലിനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.