നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി എത്തിയത് പോത്തിെൻറ പുറത്ത്; കാർ ഇല്ലാത്തതുകൊണ്ടെന്നും വാദം
text_fieldsപാട്ന: നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാർഥി എത്തിയത് പോത്തിെൻറ പുറത്ത് കയറി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിൽ നിന്നാണ് പുതിയ വിശേഷം. ദർഭംഗ ജില്ലയിലെ ബഹാദൂർപുർ നിയോജകമണ്ഡലത്തിലാണ് സംഭവം. സ്വതന്ത്ര സ്ഥാനാർഥി നാചരി മണ്ഡലാണ് തിങ്കളാഴ്ച നാമനിദേശക പത്രിക സമർപ്പിച്ചത്. മാലയൊക്കെ ഇട്ട് അണിയിച്ചൊരുക്കിയ പോത്തിെൻറ പുറത്തായിരുന്നു മണ്ഡ പത്രികയുമായെത്തിയത്.
'ഞാൻ സമൂഹത്തിലെ ദരിദ്രരും ദുർബലരുമായ വിഭാഗത്തിൽ നിന്നാണ് വരുന്നത്. ഞാനൊരു കർഷക തൊഴിലാളിയുടെ മകനാണ്. എനിക്ക് കയറിവരാൻ കാറുപോലെ വാഹനങ്ങളൊന്നുമില്ല. അതിനാലാണ് പോത്തിെൻറ പുറത്തുകയറിവരാൻ തീരുമാനിച്ചത്. പശുവും പോത്തും കാളയുമൊക്കെ കർഷകരെ സംബന്ധിച്ച് നിധിപോലെയാണ്' -മണ്ഡൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ദുർബല വിഭാഗങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ എത്തിച്ചുനൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ നിയമസഭാംഗങ്ങൾ വികസനത്തിെൻറ കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നും അതിനാൽ പൊതുജനങ്ങൾക്കിടയിൽ ദേഷ്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾ എന്നോടൊപ്പം നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വാഗ്ദാനങ്ങൾ പൂർത്തിയാക്കാനും ബീഹാർ നിയമസഭയിൽ ബഹാദൂർപുരിെൻറ ശബ്ദം കേൾപ്പിക്കാനും ഞാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജനതാദളിൽ നിന്നുള്ള ആർ.കെ .ചൗധരി, ജനതാദൾ (യുണൈറ്റഡ്) ൽ നിന്നുള്ള മദൻ സാഹ്നി എന്നിവരാണ് ബഹദൂർപുർ നിയോജകമണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികൾ. നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലാണ് നടക്കുക. ഒക്ടോബർ 28, നവംബർ 3, 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 10 ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.