Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 543 കോവിഡ്​...

ഇന്ത്യയിൽ 543 കോവിഡ്​ മരണം; 17,265 രോഗബാധിതർ

text_fields
bookmark_border
ഇന്ത്യയിൽ 543 കോവിഡ്​ മരണം; 17,265 രോഗബാധിതർ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 543 ആയി ഉയർന്നു. ഇതുവരെ 17,265 പേർക്കാണ്​ രോഗബാധ സ്ഥിരീക രിച്ചിരിക്കുന്നതെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ള ിൽ 1553 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ കണ്ടെത്തിയത്​. 14,175 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും 2547 രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത മഹാരാഷ്​ട്രയിൽ വൈറസ്​ ബാധിതരുടെ എണ്ണം 5000ത്തിന്​ അടുത്തെത്തി. സംസ്ഥാനത്ത്​ 4203 പേരാണ്​ ചികിത്സയിലുള്ളത്​. ആരോഗ്യവകുപ്പി​​െൻറ കണക്കുകൾ പ്രകാരം 223 കോവിഡ്​ മരണമാണ്​ മഹാരാഷ്​ട്രയിൽ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 507 പേർ രോഗമുക്തി നേടി. ഞായറാഴ്​ച മാത്രം 552 കോവിഡ്​ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​.

മഹാരാഷ്​ട്രക്ക്​ പിറകെ കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ ഡൽഹിയിലാണ്​. 2003 പേരാണ്​ ഡൽഹിയിൽ ചികിത്സയിലുള്ളത്​. മരണസംഖ്യ 45 ആയി ഉയർന്നു. ഞായറാഴ്​ച പുറത്തുവന്ന 736 പരിശോധനാഫലങ്ങളിൽ 186 എണ്ണം കോവിഡ്​ പോസിറ്റീവാണ്​. ഡൽഹിയിൽ അതിവേഗം കോവഡ്​​ വ്യാപിക്കുകയാണെന്നും ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി കെജ്​രിവാൾ പറഞ്ഞു.

ഗുജറാത്തിൽ കോവിഡ്​ കേസുകളുടെ എണ്ണം 1911 ആയി ഉയർന്നിട്ടുണ്ട്​. സംസ്ഥാനത്ത്​ കോവിഡ്​ ബാധയെ തുടർന്ന്​ 63 പേരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraindia newsCovid 19
News Summary - India’s Covid-19 cases rise to 17,265, death toll at 543 - India news
Next Story