ഇന്ത്യ വിദേശ നിക്ഷേപം ആകർഷിക്കപ്പെടുന്ന രാജ്യം- ജെയ്റ്റ്ലി
text_fieldsസിംഗപൂർ: വിദേശ നിക്ഷേപങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. ലോകത്ത് വിദേശ നിക്ഷേപങ്ങളുടെ വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഇന്ത്യയെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. സിംഗപൂരിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു വർഷമായി ഇന്ത്യയിൽ തുടരുന്ന സാമ്പത്തി പരിഷ്കരണങ്ങളെ പറ്റിയും ജെയ്റ്റ്ലി വിശദീകരിച്ചു. പൊതുമേഖലാ ബാങ്കുകളിലെ മൂലധന സമാഹരണം ബാലൻസ് ഷീറ്റ് പ്രശ്നം പരിഹരിക്കുകയും സ്വകാര്യ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു. ജി.എസ്.ടി സർക്കാരിനെ സുതാര്യമാക്കുകയും കാര്യക്ഷമമാക്കുകയും ഉണ്ടായി. കൂടാതെ വിദേശ നിഷേപത്തിന്‍റെ മാനദണ്ഡങ്ങൾ ഉദാരമാക്കി നിക്ഷേപ സൗഹൃദമാക്കി മാറ്റിയിട്ടുണ്ട്.
നോട്ട് നിരോധനം കള്ളപണത്തെ പുറത്തു കൊണ്ടുവരാനും ഉറവിടമില്ലാത്ത പണത്തെ കണ്ടുകെട്ടാനും കേന്ദ്രത്തിന് സാധിച്ചു. ആധാർ നടപ്പാക്കിയത് വഴി സാമ്പത്തിക നടപടി ക്രമങ്ങൾ ഒന്നിച്ചാക്കാനും പെൻഷൻ, സ്കോളർഷിപ്പ്, ഇളവുകൾ മുതലായവ അർഹരായവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാനും കഴിഞ്ഞെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ജെയ്റ്റ്ലി സിംഗപൂരിലെത്തിയത്. നേരത്തെ ഉപപ്രധാനമന്ത്രി തർമൻ ഷൺമുഖ രത്നവുമായി ജെയ്റ്റിലി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.