ഇന്ത്യ @75 'മാധ്യമം' ആഗോള കാമ്പയിന് ഇന്നു തുടക്കം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമ്പാദനത്തിന് 75 വർഷം തികയുന്ന വേളയിൽ ഐതിഹാസികമായ സ്വാതന്ത്ര്യപ്പോരാട്ടത്തിെൻറ സ്മരണകൾ ചേർത്തുവെച്ച് 'മാധ്യമം' ഒരുക്കുന്ന ആഗോള കാമ്പയിന് ശനിയാഴ്ച തുടക്കമാവും. ലോഗോയുടെയും അടയാള വാക്യത്തിെൻറയും പ്രകാശനം രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
ഡൽഹിയിൽനിന്ന് പാർലമെൻറംഗങ്ങളും എംബസികളിൽനിന്ന് വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും കാമ്പയിന് ആശംസകളറിയിക്കും. ഭരണഘടന ഉറപ്പുനൽകുന്ന പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്ന, മറഞ്ഞുപോയ ധീര സ്വാതന്ത്ര്യ പോരാളികളെ അനുസ്മരിക്കുന്ന, ഇന്ത്യ എന്ന നാനാത്വങ്ങളുടെ സംഗമഭൂമിയെ ആഘോഷിക്കുന്ന കാമ്പയിനാണ് 'മാധ്യമം' വിഭാവനം ചെയ്യുന്നത്.
ഒരു വർഷം നീളുന്ന കാമ്പയിെൻറ ഭാഗമായി ഭരണാധികാരികൾ, നയതന്ത്രജ്ഞർ, രാഷ്ട്രീയ നേതാക്കൾ, എഴുത്തുകാർ, സ്വാതന്ത്ര്യസമര സേനാനികളുടെ പിന്മുറക്കാർ, പ്രവാസി നായകർ, വിദ്യാർഥികൾ തുടങ്ങിയവരെ അണിനിരത്തി സവിശേഷമായ നിരവധി പരിപാടികൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.