ഇന്ത്യ-അഫ്ഗാൻ വ്യോമ ഇടനാഴി പരിഗണനയിൽ– ഡോ. അശ്റഫ് ഗനി
text_fieldsഅമൃത്സർ: ഇന്ത്യയും അഫ്ഗാനും ഇറാനും തമ്മിലുള്ള വ്യാപാരബന്ധത്തിന് ചമ്പഹാർ തുറമുഖത്തിന് പങ്കുവഹിക്കാനാകുമെന്ന് അഫ്ഗാൻ പ്രസിഡൻറ് ഡോ. അശ്റഫ് ഗനി. ഇന്ത്യയുമായി ശക്തമായ ബന്ധമാണ് അഫ്ഗാനുള്ളത്. അഫ്ഗാനിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് വിലമതിക്കുന്നതും സുതാര്യവുമായ സഹായ സഹകരണങ്ങളാണ് ഇതുവരെയുണ്ടായിരിക്കുന്നത്. സൽമ അണക്കെട്ട് പണിതുയർത്താൻ ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിക്കുന്നു. ഭീകരവാദത്തെ അടിച്ചമർത്താനുള്ള ഇന്ത്യയുടെ നടപടിക്ക് പിന്തുണയർപ്പിക്കുന്നുവെന്നും ഗനി പറഞ്ഞു.
പാകിസ്താൻ മേഖലയിലൂടെ ഇന്ത്യ–അഫ്ഗാൻ ചരക്കുനീക്കവും ഗതാഗതവും നിരോധിച്ചത് വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. കാബൂളുമായി റോഡ്, റെയിൽവേ മാർഗങ്ങളിലൂടെ വ്യാപാരം നടത്തുന്നത് പാകിസ്താൻ നിരോധിച്ച സാഹചര്യത്തിൽ ഇന്ത്യയുമായി വ്യോമ ഇടനാഴിയുടെ സാധ്യത പരിശോധിക്കുമെന്നും ഗനി പറഞ്ഞു.
അഫ്ഗാൻ ഗൗരവതരമായ ഭീകരവാദ ഭീഷണിയാണ് നേരിടുന്നത്. യു.എൻ പട്ടികയിലുള്ള 30ഒാളം തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാനിലെ സമാധാന അന്തരീഷം തകർക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം തീവ്രവാദ സംഘടനകളിൽ നിന്നുമായി നിരവധി മരണങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്തുണ്ടായത്. ഹാർട്ട് ഒാഫ് ഏഷ്യ സമ്മേളനം അഫ്ഗാന് വഴിത്തരിവാകുമെന്നും ഗനി ചൂണ്ടിക്കാട്ടി.
അമൃതസറിൽ നടക്കുന്ന ഹാർട്ട് ഒാഫ് ഏഷ്യ സമ്മേളനത്തിെൻറ രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചർച്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അശ്റഫ് ഗനി. ഇന്ത്യ–അഫ്ഗാൻ വ്യാപാരം ബന്ധം, നിക്ഷേപം, സുരക്ഷ, വ്യേമ ഗതാഗതം തുടങ്ങിയ നയതന്ത്ര പ്രധാനമായ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
തീവ്രവാദം, രാഷ്‌ട്രീയമായ ഉല്‍പതിഷ്‌ണുത്വം എന്നീ വെല്ലുവിളികൾക്കെതിരെ പോരാടണമെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി സലാഹുദ്ദീൻ റബ്ബാനി പറഞ്ഞു. മന്ത്രിതല സമ്മേളനത്തിൽ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പെങ്കടുത്തു.
#WATCH Amritsar: PM Narendra Modi holds bilateral talks with Afghan President Dr.Ashraf Ghani #HeartofAsia pic.twitter.com/h10dZyNVyt
— ANI (@ANI_news) December 4, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.