Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനീതിക്കെതിരായ...

അനീതിക്കെതിരായ പോരാട്ടത്തിൽ ഇൻഡ്യ സഖ്യം നിങ്ങളോടൊപ്പം; കെജ്‌രിവാളിന് പിന്തുണയുമായി രാഹുൽ

text_fields
bookmark_border
അനീതിക്കെതിരായ പോരാട്ടത്തിൽ ഇൻഡ്യ സഖ്യം നിങ്ങളോടൊപ്പം; കെജ്‌രിവാളിന് പിന്തുണയുമായി രാഹുൽ
cancel

ന്യൂഡൽഹി: അനീതിക്കെതിരായ പോരാട്ടത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം ഇൻഡ്യ സഖ്യവുമുണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെജ്‌രിവാളിന് ജന്മദിനാശംസകൾ നേർന്നാണ് രാഹുൽ ഗാന്ധി എക്സിൽ ഇക്കാര്യം എഴുതിയത്.

വെള്ളിയാഴ്ച കെജ്‌രിവാളിന് 56 വയസ്സ് തികഞ്ഞിരുന്നു. ‘ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്‌രിവാളിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. നിങ്ങൾ ആരോഗ്യവാനും സന്തോഷവാനും ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ഗാന്ധി എക്‌സിൽ പറഞ്ഞു.

കോൺഗ്രസും ആം ആദ്മി പാർട്ടിയും (എ.എ.പി) ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21ന് എ.എ.പി ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അനുബന്ധ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അദ്ദേഹം ജയിലിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INDIA BlocRahul GandhiAravind Kejriwal
News Summary - India Alliance with you in the fight against injustice; Rahul supports Kejriwal
Next Story