ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച വേണമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഡോക്ലാമിലെ സൈനിക സാന്നിധ്യത്തിെൻറ പേരിൽ ഇന്ത്യയും ചൈനയും തുടരുന്ന പ്രതിസന്ധി ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക. ബാഹ്യ ഇടപെടലുകളോ നിർബന്ധങ്ങേളാ ഇല്ലാതെ നേരിട്ടുള്ള ചർച്ചയാണ് വേണ്ടതെന്ന് പ്രതിരോധ വകുപ്പ് വക്താവ് ഗാരി റോസ് പറഞ്ഞു.
തിബത്തിെൻറ തെക്കേ അറ്റത്ത് ഭൂട്ടാനും അവകാശവാദമുന്നയിക്കുന്ന ഡോക്ലാം പ്രദേശത്തെ തർക്കഭൂമിയിൽ ചൈന റോഡു നിർമിക്കാൻ ശ്രമിച്ചത് ഇന്ത്യ തടഞ്ഞതിനെ തുടർന്ന് ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് പെൻറഗൺ നിർദേശം. ഒരാഴ്ച മുമ്പും അമേരിക്കൻ വിദേശകാര്യ വകുപ്പ് സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
അതിർത്തി തർക്കങ്ങളിൽ ചൈന അടിച്ചേൽപിക്കൽ രീതിയിലൂടെ പരിഹാരം കാണുന്നതായി പരാതി വ്യാപകമാണ്. ഡോക്ലാമിലും പൂർവസ്ഥിതി മാറ്റാൻ ചൈന നടത്തിയ ഏകപക്ഷീയ നീക്കം ഇന്ത്യ ശക്തമായി ചെറുത്തതാണ് പ്രതിസന്ധിക്കു കാരണം. ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ തലവന്മാരുടെ ഉന്നതതല യോഗം അടുത്തയാഴ്ച ബെയ്ജിങ്ങിൽ നടക്കുകയാണ്. ഇന്ത്യയിൽനിന്ന് അജിത് ഡോവലും ചർച്ചകളിൽ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.