ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്
text_fieldsന്യൂഡൽഹി: ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന് നടക്കും. ചൈനീസ് മേഖലയിലെ മാൾഡോയിലാണ് രാവിലെ ചർച്ച നടക്കുക. ചർച്ചക്ക് മുന്നോടിയായി ലേയിലെത്തിയ ഇന്ത്യൻ പ്രതിനിധികൾ അന്തിമ കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഡീഷണൽ സെക്രട്ടറി നവീൺ ശ്രീവാസ്തവ, ലഫ്റ്റനന്‍റ് ജനറൽ പി.കെ.ജി മേനോൻ, ഐ.ടി.ബി.പി നോർത്ത് വെസ്റ്റ് ഐ.ജി ദീപം സേത്ത്, ഡൽഹി സൈനിക ആസ്ഥാനത്ത് നിന്നുള്ള ബ്രിഗേഡിയർ രാജീവ് ഗൈ, മേജർ ജനറൽ സഞ്ജയ് മിത്ര, മേജർ ജനറൽ ആർ.എസ്. രമൺ, ബ്രിഗേഡിയർ എച്ച്.എസ്. ഗിൽ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.
ലഡാക്ക് അതിർത്തിയിൽ നിന്ന് സേനയെ പൂർണമായി ചൈന പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ ആവർത്തിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സൈനികരുടെ എണ്ണം കുറക്കില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.