പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് ഇന്ത്യയുടെ 1065 കോടി ധനസഹായം
text_fieldsന്യൂയോർക്: പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് ഘട്ടംഘട്ടമായി 1065 കോടിയോളം രൂപയുടെ സാ മ്പത്തികസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര പൊതുസഭയോടനുബന്ധിച്ച് നടന്ന ഇന്ത്യ-പസഫിക് ദ്വീപ് രാഷ്ട്ര നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.
ആദ്യഘട്ടത്തിൽ ഓരോ രാജ്യത്തിനും ഏഴു കോടി രൂപ വീതം നൽകും. ആകെ 85 കോടി രൂപയാണ് ഓരോ രാജ്യത്തിനും ലഭിക്കുക. ഫീജി, കിരിബാസ്, മാർഷൽ ഐലൻഡ്സ്, നഉൗറു, പാപ്വന്യൂഗിനി, സമോവ, സോളമൻ ഐലൻഡ്സ്, വന്വാതു, പലാവു തുടങ്ങിയവയാണ് സഹായം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.