മുംബൈ ഭീകരാക്രമണം; വിചാരണ വേഗത്തിലാക്കണമെന്ന് പാകിസ്താനോട് ഇന്ത്യ
text_fieldsമുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ വേഗത്തിലാക്കണമെന്ന് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടു. 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ 13ാം വാർഷികത്തിൽ പാകിസ്താൻ ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വെള്ളിയാഴ്ച വിളിച്ചുവരുത്തി കേസിൽ വേഗത്തിലുള്ള വിചാരണക്കായി സമ്മർദ്ദം ചെലുത്തി.
15 രാജ്യങ്ങളിൽ നിന്നുള്ള 166 ഇരകളുടെ കുടുംബങ്ങൾ ഇപ്പോഴും നീതി കാത്തിരിക്കുകയാണെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യക്കെതിരായ തീവ്രവാദത്തിന് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അനുവദിക്കില്ലെന്ന പ്രതിജ്ഞ പാലിക്കാൻ വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടു. നയതന്ത്രജ്ഞന് കൈമാറിയ പ്രത്യേക കുറിപ്പിൽ ആണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
'മുംബൈ ഭീകരാക്രമണ കേസിൽ അതിവേഗ വിചാരണ വേണമെന്ന ഇന്ത്യയുടെ ആഹ്വാനവും ഇന്ത്യക്കെതിരായ ഭീകരതക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അനുവദിക്കില്ലെന്ന പ്രതിജ്ഞാബദ്ധത പാലിക്കാൻ പാകിസ്താൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കുറിപ്പ് അദ്ദേഹത്തിന് കൈമാറി'- വിദേശകാര്യ മാന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.