കോവിഡ്: രാജ്യത്ത് മരണനിരക്ക് കുറവ്; വാക്സിൻ പരീക്ഷണത്തിൽ ഇന്ത്യ മുൻപന്തിയിൽ -മോദി
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്നർഷിപ്പ് ഫോറം സമ്മേളനത്തിലാണ് മോദിയുടെ പരാമർശം. 2020 തുടങ്ങുേമ്പാൾ ഇത്തരമൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ. കോവിഡ് എല്ലാവരെയും ബാധിച്ചു. അത് നമ്മുടെ തിരിച്ച് വരാനുള്ള ശേഷി, പൊതു ആരോഗ്യരംഗം, സമ്പദ്വ്യവസ്ഥ എന്നിവയെയെല്ലാം പരീക്ഷിച്ചു. കോവിഡിൻെറ പശ്ചാത്തലത്തിൽ വികസനത്തിനായി പുതിയൊരു മാതൃക സൃഷ്ടിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ലോകത്ത് ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 1.3 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയിൽ കുറഞ്ഞ വിഭവങ്ങളാണുള്ളത്. ആ രാജ്യത്താണ് മരണനിരക്ക് ഏറ്റവും കുറവുള്ളത്. കോവിഡ് മുക്തിനിരക്കും രാജ്യത്ത് ഉയരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പലകാര്യങ്ങളേയും ബാധിച്ചു. എന്നാൽ നമ്മുടെ അഭിലാഷങ്ങളേയും ആഗ്രഹങ്ങളേയും സ്വാധീനിച്ചിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി പരിഷ്കാരങ്ങളാണ് ഇന്ത്യ വരുത്തിയത്. രാജ്യത്തെ വ്യാപാര സൗഹൃദമാക്കുന്നതിനും ചുവപ്പുനാട ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.