യു.എസ്-താലിബാന്‍ സമാധാന കരാര്‍ ചർച്ച: ഇന്ത്യയും പങ്കെടുക്കും
text_fieldsവാഷിങ്ടണ്‍: അഫ്ഗാനിൽ സൈന്യത്തെ വിന്യസിച്ച് 19 വർഷങ്ങൾക്ക് ശേഷം താലിബാനുമായി സമാധാന കരാറിൽ ഒപ്പിടാൻ ഒരുങ്ങ ി യു.എസ്. ഇന്ന് ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന യു.എസ് -താലിബാൻ സമാധാന കരാർ ചർച്ചയിൽ ഇന്ത്യയും പങ്കെടുക്ക ും. ഖത്തര്‍ ഭരണകൂടമാണ് ഇന്ത്യയെ ക്ഷണിച്ചത്. കരാര്‍ ഒപ്പിടുന്നതില്‍ സാക്ഷിയാകാന്‍ ഇന്ത്യ അടക്കം 30 രാജ്യങ്ങള്‍ക ്ക് ക്ഷണമുണ്ട്. േേ
ആദ്യമായാണ് ഇന്ത്യ യു.എസ് താലിബാൻ ചർച്ചയിൽ ഔദ്യോഗികമായി പങ്കെടുക്കുന്നത്്. ഇന്ത്യൻ സ്ഥാനപതി പി.കുമാരനാണ് ചടങ്ങിൽ പങ്കെടുക്കുക.
സമാധാന കരാറിൽ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആകും യു.എസിനെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിടുകയെന്ന് പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ആദ്യ പടിയാണിത്. താലിബാൻ തവ്രവാദികളെ ഘട്ടം ഘട്ടമായിട്ടായിരിക്കും യുഎസ് സേനയെ പിന്‍വലിക്കുക. തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാെൻറ ഉറപ്പുമടക്കം കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യു.എസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചു.
കരാര്‍ ഒപ്പിട്ടതിന് ശേഷം യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരും സംയുക്ത പ്രഖ്യാപനം നടത്തുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും പുതിയ ഭാവിക്കും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ട്രംപ് അഫ്ഗാന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.
9/11 ഭീകരാക്രമണത്തിന് ശേഷമാണ് അഫ്ഗാനിൽ യു.എസ് െസെന്യത്തെ വിന്യസിച്ചത്. നിലവിൽ 13,000 യുഎസ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.