ബംഗ്ലാദേശുമായി കൂടുതൽ സഹകരണം ഡൽഹിയിൽ മോദി -ഹസീന കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശുമായി നാല് ഉടമ്പടികൾ. മൂന്ന് പ്രമുഖ പദ്ധതികൾക്കും തുടക്കം. ഡൽഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചകൾക്കൊപ്പമാണ് ഉടമ്പടികളിൽ ഒപ്പുവെച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിന് പാചക വാതകം ബംഗ്ലാദേശിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ് തുടക്കം കുറിച്ച മൂന്നു പദ്ധതികളിൽ ഒന്ന്. ധാക്കയിലെ രാമകൃഷ്ണ മിഷനിൽ വിവേകാനന്ദ ഭവൻ വിദ്യാർഥി ഹോസ്റ്റൽ തുടങ്ങുന്നതാണ് മറ്റൊന്ന്. നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള പദ്ധതിക്കും തുടക്കമായി.
വെള്ളം, വിദ്യാഭ്യാസം, തീരനിരീക്ഷണം, സാംസ്കാരികം, യുവജനകാര്യം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതാണ് ഒപ്പുവെച്ച ഉടമ്പടികൾ. രണ്ടു രാജ്യങ്ങളിലേക്കും പൗരന്മാരുടെ യാത്രകൾക്ക് കൂടുതൽ ഇളവ് അനുവദിക്കും. പ്രതിരോധ സഹകരണം വിപുലപ്പെടുത്തും. ടീസ്റ്റ നദീജലം പങ്കുവെക്കുന്നതിനുള്ള കരാർ നടപ്പാക്കാനുള്ള താൽപര്യം ബംഗ്ലാദേശ് പ്രകടിപ്പിച്ചു. അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ പദ്ധതി, മ്യാന്മറിൽനിന്നുള്ള റോഹിങ്ക്യ അഭയാർഥി പ്രശ്നം എന്നിവയും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.