Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2022ഒാടെ ഇന്ത്യ...

2022ഒാടെ ഇന്ത്യ രാമരാജ്യമാകുമെന്ന്​ യോഗി ആദിത്യനാഥ്​

text_fields
bookmark_border
2022ഒാടെ ഇന്ത്യ രാമരാജ്യമാകുമെന്ന്​ യോഗി ആദിത്യനാഥ്​
cancel

ലഖ്​നോ: 2022ഒാടുകൂടി ഇന്ത്യ പൂർണമായും രാമരാജ്യമാകുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന്​ വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ടാണ്​ ആദിത്യനാഥ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. 

ക്ഷേത്ര നിർമാണത്തിനായി പ്രവർത്തിച്ച ഗുരു മഹന്ത്​ അവൈദ്യനാഥി​​െൻറ സ്വപ്​നങ്ങൾ യാഥാർഥ്യത്തോട്​ അടുക്കുകയാണെന്നും ആദിത്യനാഥ്​ ഹിന്ദുസ്​ഥാൻ ടൈംസിനോട്​ പറഞ്ഞു. 2022ഒാടുകൂടി മാലിന്യം, ദാരിദ്ര്യം, അരാജകത്വം എന്നിവയിൽ നിന്നും രാജ്യത്തെ മുക്​തമാക്കി രാമരാജ്യം സ്​ഥാപിക്കുക എന്നതാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന്​ ആദിത്യനാഥ്​ വ്യക്​തമാക്കി. 

യു.പി​ മന്ത്രിസഭയുടെ ഒന്നാം വർഷികത്തിൽ ക്ഷേത്രത്തിന്​ തറക്കല്ലിടണമെന്ന ദിശയിലാണ്​ പ്രവർത്തനങ്ങൾ നടക്കുന്നത്​.  അതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. നടപ്പിലാക്കാനുള്ള പ്രവർത്തനത്തിലാണെന്നും ആദിത്യനാഥ്​ പറഞ്ഞു. യോഗി ആദിത്യനാഥി​​െൻറ വിവാദമായ താജ്​മഹൽ സന്ദർശന​ത്തെ സംബന്ധിച്ച ചോദ്യത്തോട്​ ​എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനം കൊണ്ടുവരുമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുൾപ്പെടുമെന്നും ആദിത്യനാഥ്​ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaTaj Mahalmalayalam newsUttar PradeshYogi AdityanathRam Temple Ayodhya
News Summary - India Become RamRajya By 2022 Says Yogi Adityanath - India News
Next Story