അരങ്ങേറുന്നത് ഗുണ്ടാരാജിെൻറ വികേന്ദ്രീകരണമെന്ന് അരുൺ ഷൂരി
text_fieldsന്യൂഡൽഹി: പശുസംരക്ഷണത്തിെൻറ പേരിൽ അരങ്ങേറുന്നത് ഗുണ്ടാരാജിെൻറ വികേന്ദ്രീകരണമാണെന്ന് വാജ്പേയി സർക്കാറിൽ അംഗമായിരുന്ന അരുൺ ഷൂരി. പാർലമെൻററി സംവിധാനമാണ് മുന്നോട്ടുപോക്കിന് തടസ്സമെന്ന നിലയിൽ മനഃപൂർവം കുത്തിപ്പൊക്കിവിടുന്ന ശബ്ദങ്ങൾ രണ്ടുവർഷത്തിനുള്ളിൽ പശുസംരക്ഷകരിൽ നിന്ന് കേൾക്കാൻ കഴിയും. ഭരണഘടനയെക്കുറിച്ച് പുനരാലോചന വേണമെന്നും അർധ പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് മാറണമെന്നുമുള്ള മുറവിളി ഒപ്പം ഉയരുകയും ചെയ്യുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പാർലമെൻറ് പോലുള്ള സംവിധാനങ്ങൾക്കുണ്ടാവുന്ന ബലക്ഷയം മൂലം രാജ്യം അർധപ്രസിഡൻഷ്യൽ രീതിയിലേക്ക് മാറുമെന്നാണ് തെൻറ ഭയം. പ്രധാനമന്ത്രിക്ക് വേണ്ട ഉപദേശം ആരും നൽകുന്നില്ല. പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെയാണ് അതിർത്തിയിൽ പരസ്പരം ബങ്കറുകൾ തകർക്കുന്നതിെൻറ വിഡിയോകൾ ഇന്ത്യയും പാകിസ്താനും കാണിക്കുന്നത്. ട്രംപിനെ പോലുള്ളവരുടെ ശ്രദ്ധയാണ് അതുവഴി ക്ഷണിച്ചുവരുത്തുന്നത്. മസിൽ പെരുക്കിക്കാണിക്കലല്ല രാജ്യസുരക്ഷ. നരേന്ദ്ര മോദി സർക്കാറിെൻറ ഏറ്റവും വലിയ ദൂക്ഷ്യം അത് സ്ഥാപനങ്ങൾക്കുണ്ടാക്കിയ പരിക്കാണ്. ജുഡീഷ്യറിയുമായുള്ള കൊമ്പുകോർക്കൽ, പല നിയമങ്ങളും സംബന്ധിച്ച് രാജ്യസഭയെ നോക്കുകുത്തിയാക്കിയത് ഒക്കെ അപകടകരമായ മുന്നറിയിപ്പുകളാണ്. ഏകതാനതയും അധികാര കേന്ദ്രീകരണവും ഇന്ത്യക്ക് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും -ഷൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.