ഒന്നാം ലോക മഹായുദ്ധം: ഇന്ത്യൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കും
text_fieldsഡെഹ്റാഡൂൺ: ഒന്നാം ലോക മഹായുദ്ധത്തിൽ ഫ്രഞ്ച് മേഖലയിൽ സേവനമനുഷ്ടിച്ച ഇന്ത്യൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാൻ തീരുമാനമായി. ഇതിനായി സേന വക്താക്കൾ നവംബറിൽ ഫ്രാൻസിലേക്ക് പോവും.
2016 സെപ്റ്റംബറിലാണ് വടക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ ലാവെന്‍റി നഗരത്തിന് സമീപത്തു നിന്ന് സൈനികരുടെ സേനാ മുദ്രകൾ കണ്ടെടുത്തത്. ഇവർ ഇന്ത്യൻ സൈന്യത്തിന്‍റെ ഗർവാൾ റൈഫിൾസിൽപ്പെട്ടവരാണെന്ന് സേനാ മുദ്രകളിൽ നിന്നും വ്യക്തമായിരുന്നു. ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ഫ്രാൻസാണ് ഇന്ത്യയെ അറിയിച്ചത്.
അവശിഷ്ടങ്ങ്ലൾ തിരിച്ചറിയുന്നതിന് ഗർവാൾ റൈഫിൾസിലെ ബ്രഗേഡിയറടക്കം 4 പേരെയാണ് ഇന്ത്യ ഫ്രാൻസിലേക്ക് അയക്കുക. 100 വർഷം മുമ്പെങ്കിലും മറവു ചെയ്ത മൃതദേഹങ്ങളായതിനാൽ തിരിച്ചറിയുക പ്രയാസമാണെന്നും ഞങ്ങൾ പരാമാവധി ശ്രമിക്കുമെന്നും ഗർവാൾ റൈഫിൾസ് വക്താവ് കേണൽ റിതേഷ് റോയ് പറഞ്ഞു. 1887മുതൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ ഭാഗമായിരുന്ന ഗർവാൾ റൈഫിൾസിന്‍റെ 700 ഭടൻമാർ യുദ്ധമേഖലയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒന്നാം ലോകമഹായുദ്ധത്തിലെ ധീരതക്ക് ബ്രിട്ടനിലെ വിക്ടോറിയ ക്രോസ് അടക്കമുള്ള ബഹുമതികൾ സേനക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം ഒന്നാം ലോക മഹായുദ്ധത്തിൽ ശ്രദ്ധിക്കപ്പെട്ട ഡൺകിർക്ക് തുറമുഖ നഗരം ലാവന്‍റിയിൽ നിന്ന് 70 കിലോ മീറ്റർ അകലെയാണ്. ഡൺകിർക്കിലെ യുദ്ധ ഭീകരത പ്രമേയമാക്കി ക്രിസ്റ്റഫർ നൊളാൻ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.