ചൈനീസ് അതിർത്തിയിൽ 73 റോഡുകൾ നിർമ്മിക്കുമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ 73 പുതിയ റോഡുകൾ നിർമിക്കുമെന്ന് അഭ്യന്തര സഹമന്ത്രി കിരൺ റിജു. ലോക്സഭയിലാണ് പുതിയ റോഡുകൾ നിർമിക്കാനുള്ള തീരുമാനം റിജിജു അറിയിച്ചത്.
ഇതിൽ 46 എണ്ണം പ്രതിരോധ മന്ത്രാലയവും 27 എണ്ണം അഭ്യന്തര മന്ത്രാലയവുമായിരിക്കും നിർമിക്കുക. 30 റോഡുകളുടെ പണി ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ലോക്സഭയിലെ ചോദ്യത്തിന് കിരൺ റിജിജു മറുപടി നൽകി. റോഡ് നിർമാണം വേഗത്തിലാക്കാൻ ഉന്നതാധികാര സമതി ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര അഭ്യന്തര സെക്രട്ടറി തലവനായാണ് ഉന്നതാധികാര സമിതിയെന്നും റിജിജു അറിയിച്ചു.
ജമ്മുകാശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള അതിർ പ്രദേശത്ത് ഇരുരാജ്യങ്ങളും വൻ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. അടിസ്ഥാനസൗകര്യ മേഖലയിലാണ് പ്രവർത്തനങ്ങൾ കൂടുതലും. ചൈനീസ് സൈന്യം ഡോക്ലാമിൽ റോഡ് നിർമാണം ആരംഭിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾക്ക് തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.