റഷ്യയിൽ നിന്ന് 33 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ
text_fieldsമിഗ് ഉൾപ്പടെ 33 യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം. 21 മിഗ് വിമാനങ്ങളും 12 സുഖോയ് ഫൈറ്റർ ജെറ്റുകളുമാണ് വാങ്ങുന്നത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. ഏകദേശം ഒന്നേമുക്കാൽ ലക്ഷം കോടിയുടേതാണ് കരാർ. പുതിയവ വാങ്ങുന്നതിനൊപ്പം 59 പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും കരാറിൽ ഉൾപ്പെടുന്നുണ്ട്.
അതിർത്തിയിൽ സംഘർഷം ശക്തിെപ്പടുന്നതിെൻറ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. രാജ്യത്തിെൻറ മിസൈൽ സംവിധാനങ്ങളുടെ നവീകരണവും കൂടുതൽ വാഹനങ്ങൾ ഉൾപ്പടെയുള്ള പടക്കോപ്പുകൾ വാങ്ങുന്നതുമുൾപ്പടെയുള്ള വിപുലമായ പദ്ധതിയും പ്രതിരോധ മന്ത്രാലയത്തിനുണ്ട്.
റഷ്യയിൽ പുട്ടിെൻറ നേതൃത്വത്തിലുള്ള ഭരണം 2026വരെ തുടരാനുള്ള തീരുമാനം കഴിഞ്ഞ ദിവസംനടന്ന വോട്ടെടുപ്പിൽ ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിനന്ദിക്കാനായി വിളിച്ച ഫോൺകോളിനിടെയാണ് ആയുധ കരാർസംബന്ധിച്ച സംഭാഷണങ്ങളും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.