സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രകോപനം തുടർന്നാൽ തിരിച്ചടിക്കും -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പ്രകോപനം തുടർന്നാൽ ഉചിതമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സൈന്യത്തിെൻറ ധീരതയിൽ രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനം തുടർന്നാൽ ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിയും -പ്രധാനമന്ത്രി പറഞ്ഞു. സൈനികർ വീരമൃത്യു വരിച്ചതിൽ പ്രധാനമന്ത്രി അനുശോചിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുന്നു. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിെൻറ ഐക്യവും പരമാധികാരവും ഏറ്റവും പ്രധാനമാണ്. വെല്ലുവിളി ഉയർന്ന സന്ദർഭങ്ങളിൽ അവയെ നേരിടാനുള്ള ശക്തിയും കഴിവുകളും രാജ്യത്തിനുണ്ട്. ത്യാഗവും ഒത്തുതീർപ്പുമാണ് രാജ്യത്തിെൻറ ദേശീയ സ്വഭാവം. അതിനൊപ്പം ൈധര്യവും കരുത്തും ഉൾപ്പെട്ടതാണത്’ പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വിഡിയോ കോൺഫറൻസ് വഴി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡൻറുമാരായി സംവദിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.