ഇസ്രായേലുമായുള്ള 3174 കോടിയുടെ ആയുധ കരാർ ഇന്ത്യ റദ്ദാക്കി
text_fieldsജറൂസലം: ഇസ്രായേലിൽനിന്ന് 50 കോടി ഡോളറിെൻറ (3174 കോടി രൂപ) ടാങ്ക്വേധ മിസൈലുകൾ വാങ്ങാനുള്ള കരാർ ഇന്ത്യ റദ്ദാക്കി. യുദ്ധടാങ്കുകൾ തകർക്കാൻ ശേഷിയുള്ള 1600 സ്പൈക്ക് മിസൈലുകൾ വാങ്ങാനായിരുന്നു ഇസ്രാേയലിെല മുൻനിര ആയുധനിർമാണ കമ്പനിയായ റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡുമായുണ്ടാക്കിയ കരാർ.
ഇതു റദ്ദാക്കാൻ പ്രതിരോധ മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും റാഫേലിനെ ഒൗദ്യോഗികമായി അറിയിച്ചത് കഴിഞ്ഞയാഴ്ചയാണ്. കരാർ റദ്ദാക്കിയതുസംബന്ധിച്ച് ഇന്ത്യയിൽനിന്ന് അറിയിപ്പ് ലഭിച്ചകാര്യം റാഫേൽ വക്താവ് ഇഷായ് ദാവിദ് സ്ഥിരീകരിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ആദ്യ ഇന്ത്യ സന്ദർശനത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ഖേദകരമാണെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ജനുവരി 14ന് തുടങ്ങുന്ന നെതന്യാഹുവിെൻറ നാലുദിവസത്തെ സന്ദർശനത്തിൽ റാഫേൽ സി.ഇ.ഒയും അനുഗമിക്കുന്നുണ്ട്.
വിദേശ നിർമാണ കമ്പനികളിൽനിന്ന് സാേങ്കതികവിദ്യ ലഭ്യമാക്കി ‘മേക് ഇൻ ഇന്ത്യ’ പദ്ധതിപ്രകാരം ആയുധങ്ങൾ തദ്ദേശീയമായി നിർമിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് താൽപര്യം. പ്രതിരോധ കരാറുകളിൽ ഇൗ വ്യവസ്ഥക്ക് ഉൗന്നൽ നൽകാറുമുണ്ട്. നിർമാണം പൂർത്തിയായ മിസൈൽ ലഭ്യമായാലുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് ഇന്ത്യ മുൻകൂട്ടി സൂചന നൽകിയിരുന്നു. എന്നാൽ, സാേങ്കതികവിദ്യ പൂർണമായി കൈമാറുന്നതിൽ ഇസ്രായേൽ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.
തദ്ദേശീയമായി ലോകോത്തര നിലവാരമുള്ള സമാന മിസൈൽ നിർമിക്കാൻ ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഒാർഗനൈസേഷൻ) സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റമെന്ന് അറിയുന്നു.
സൈനികർക്ക് വഹിച്ചുകൊണ്ടുപോകാനാവുന്നതാണ് സ്പൈക്ക് മിസൈലുകൾ. ചലിക്കുന്ന ടാങ്കുകളെ ലക്ഷ്യംവെക്കാനും ഇതിനാവും. അമേരിക്കയുടെ ജാവലിൻ മിസൈലുകളെ മറികടന്നാണ് ഇന്ത്യ 2014ൽ സ്പൈക്ക് വാങ്ങാൻ തീരുമാനിച്ചത്. അതോടൊപ്പം കല്യാണി ഗ്രൂപ്പുമായി ചേർന്ന് ഇസ്രായേൽ കമ്പനി ഹൈദരാബാദിൽ മിസൈൽ നിർമാണ യൂനിറ്റ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.