Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഝോത എക്​സ്​പ്രസ്...

സംഝോത എക്​സ്​പ്രസ് സർവിസ് ഇന്ത്യയും നിർത്തി

text_fields
bookmark_border
samjahuta-express-23.jpg
cancel

ന്യൂഡൽഹി: ന്യൂഡൽഹിക്കും പാകിസ്താനിലെ ലാഹോറിനും ഇടയിൽ സർവിസ് നടത്തുന്ന സംഝോത എക്​സ്​പ്രസ് ഇന്ത്യ നിർത്തി. ന േരത്തെ ഇന്ത്യയിലേക്കുള്ള സർവിസ് പാകിസ്താൻ നിർത്തിവെച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് പാകിസ്താൻ ട്രെയിൻ നിർത്തിയത്.

ലാഹോർ മുതൽ ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി വരെയുള്ള സർവിസാണ് പാകിസ്താൻ കഴിഞ്ഞ എട്ടാം തീയതി നിർത്തിയത്. ഇതിന് തുടർച്ചയായാണ് ന്യൂഡൽഹി മുതൽ അട്ടാരി വരെയുള്ള സർവിസ് ഇന്ത്യ നിർത്തിയത്.

ലാഹോർ-ഡൽഹി സൗഹൃദ ബസ് സർവിസും പാകിസ്താൻ നിർത്തിവെച്ചിരുന്നു. നേരത്തെ, കശ്മീർ വിഷയത്തിൽ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കിയ പാകിസ്താൻ ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-pakSamjhauta Expresstrain service
News Summary - India cancels Samjhauta Express days after Pakistan suspended operation on its side
Next Story