മല്യയെ ഉടൻ വിട്ടുകിട്ടില്ല
text_fieldsന്യൂഡൽഹി: വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റു ചെയ്തത് കേന്ദ്രസർക്കാറിെൻറ വലിയ നേട്ടമായി അവകാശപ്പെടുന്നുണ്ടെങ്കിലും, കുറ്റവിചാരണക്ക് കോടിപതിയായ ഇൗ മദ്യമുതലാളിയെ ഇന്ത്യയിൽ എത്തിക്കുന്നത് ഒട്ടും എളുപ്പമല്ല; ഉടൻ നടക്കാനും പോകുന്നില്ല.
2012ൽ കള്ളപ്പണ, നികുതിവെട്ടിപ്പു കേസുകളിൽ പ്രതിയായി ലണ്ടനിലേക്ക് കടന്ന െഎ.പി.എൽ സംഘാടകൻ ലളിത് മോദിയെ നാട്ടിലെ നിയമവ്യവസ്ഥക്കു മുന്നിലെത്തിക്കാൻ അഞ്ചു വർഷം കഴിഞ്ഞിട്ടും സർക്കാറിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം സർക്കാറിനെ വെട്ടിച്ച് ലണ്ടനിലേക്ക് കടന്ന മല്യക്ക്, അവിടെ മേൽക്കോടതികളെ സമീപിച്ചുകൊണ്ട് സാവകാശമെടുക്കാൻ അവസരമുണ്ട്.
ഇന്ത്യ ആവശ്യപ്പെടുന്ന തട്ടിപ്പുകേസ് പ്രതിയെന്ന നിലക്കുള്ള വാറൻറ് പ്രകാരമാണ് മല്യയുടെ അറസ്റ്റ് നടന്നത്. വാറൻറ് പ്രകാരം മല്യ സ്വമേധയാ സെൻട്രൽ ലണ്ടൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്നയാളെന്ന നിലക്ക് അറസ്റ്റു ചെയ്ത് വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കി. സ്കോട്ട്ലൻഡ് യാർഡിെൻറ നിയന്ത്രണത്തിൽ മല്യ കഴിഞ്ഞത് മൂന്നു മണിക്കൂർ മാത്രം.
ഇനി കേസിെൻറ നടപടികൾ കീഴ്കോടതിയിൽ നടക്കണം. നീണ്ട നിയമയുദ്ധം ബാക്കി. അതിന് മാസങ്ങളല്ല, വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കും. ഇൗ കോടതിയുടെ തീർപ്പിനെതിരെ മല്യക്ക് ഒന്നിലധികം മേൽകോടതികളെ സമീപിക്കാം. അതുകൊണ്ടു തന്നെയാണ്, തെൻറ അറസ്റ്റിനെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ പതിവുപോലെ ആവേശം കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്ന മല്യ ട്വിറ്ററിൽ പ്രതികരിച്ചത്.
എന്നാൽ, മല്യയെ അറസ്റ്റു ചെയ്തത് കേന്ദ്രത്തിെൻറ വലിയ നേട്ടമെന്ന മട്ടിലാണ് പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിങ്ങും മറ്റും മാധ്യമങ്ങേളാട് വിശദീകരിച്ചത്. കഴിഞ്ഞ സർക്കാറിന് ചെയ്യാൻ കഴിയാത്തത് ഇൗ സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു.
അതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പക്ഷേ, ഇൗ അവകാശവാദം പ്രകടിപ്പിക്കുന്നില്ല. ‘‘മല്യയെ വിട്ടുകിട്ടാൻ നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് ഭരണകൂടത്തിെൻറ നടപടി. നിയമപരമായ നടപടികൾ നടക്കുകയാണ്. രണ്ടു ഭരണകൂടങ്ങളും ബന്ധപ്പെടുന്നുണ്ട്’’ -വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.